ആറളം ഫാമിൽ ചെത്തു തൊഴിലാളിയെ കാട്ടാന ചവിട്ടികൊന്നു

0
99

കണ്ണൂർ ഇരിട്ടിയിലെ ആറളം ഫാമിൽ ചെത്തു തൊഴിലാളിയെ കാട്ടാന ചവിട്ടികൊന്നു. ഫാമിലെ ഒന്നാം ബ്ലോക്കിൽ മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയ പുരയിൽ കെ ബാലകൃഷ്ണൻ – നളിനി ദമ്പതികളുടെ മകനായ റിജേഷ് ആണ് കൊല്ലപ്പെട്ടത്‌. തിങ്കളാഴ്ച രാവിലെ തൊഴിൽ സ്ഥലത്ത് വെച്ചാണ് അക്രമം. മറ്റൊരു തൊഴിലാളിയുടെ ബൈക്ക്‌ കാട്ടാന ചവിട്ടിത്തകർത്തു. സിപിഐ എം പാണലാട് ബ്രാഞ്ച് അംഗമാണ്. രണ്ടു വർഷത്തോളമായി ആറളം ഫാമിൽ കള്ള് ചെത്തി വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ് , റിജിന, റിജിഷ.