കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; ​ഗുരുതരാവസ്ഥയില്‍

0
39

വാവ സുരേഷിന് പാമ്പ് കടിയേറ്റു. കോട്ടയം കുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. മൂർഖൻ പാമ്പിനിടെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോ​ഗ്യ നില ​ഗുരുതരാവസ്ഥയിലാണ്. നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ പല തവണ വാവ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്നും അണലിയെ പിടികൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.