പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കൊവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ വലിയ നേട്ടമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാനായി. സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി മാര്‍ച്ച് 2022 വരെ നീട്ടി. സര്‍ക്കാരിന്റേത് അംബേദ്കറുടെ തുല്യതാ നയം. രണ്ട് കോടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. ‘ഹര്‍ ഘര്‍ ജെല്‍’ എന്ന പദ്ധതി പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. സ്ത്രീശാക്തീകരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കും. മഹിളാ ശാക്തീകരണമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യമെന്നു രാഷ്ട്രപതി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും വികസനം ലഭ്യമാകുന്ന രാജ്യമാക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്സിനേഷൻ ജനങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിച്ചു. എട്ടു വാക്സീനുകൾക്ക് രാജ്യം അനുമതി നൽകി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ജിഎസ്ടി വരുമാനം മാസങ്ങളായി ഒരു ലക്ഷം കോടിയിൽ അധികമാണ്. മൊബൈൽ ഉൽപാദന രംഗത്ത് ഇന്ത്യ മുൻനിരയിലാണ്. രാജ്യത്ത് തൊഴിലവസരം വർധിച്ചു. 7000 സ്റ്റാർട്ടപ് വഴി ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. തൊഴിൽ, ബാങ്കിങ് നിയമങ്ങൾ പരിഷ്കരിച്ചതായും രാഷ്ട്രപതി പറഞ്ഞു.
ഫാർമ മേഖലയിൽ വൻ മാറ്റം കൊണ്ടുവരും. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാർച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിരോധന ബില്‍ സ്ത്രീശാക്തീകരണത്തിലെ ഏറ്റവും വലിയ ഏട്. കിസാന്‍ സമ്മാന്‍ നിധി വവലിയ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ലിനെക്കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനം. എല്ലാവര്‍ക്കും വികസനം എത്തിക്കുന്ന രാഷ്ട്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചു.
പൊതുബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.