നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആറു ഫോണുകള്‍ ഹൈക്കോടതിയിൽ, നാലാമത്തെ ഫോണ്‍ എവിടെ?

0
40

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല. ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളാണ് കോടതിയിൽ എത്തിച്ചത്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്.

ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് ആണ് രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറിന് ഫോണുകൾ കൈമാറിയത്. പത്തുമണിയോടെ ഹൈക്കോടതിയിൽ എത്തിച്ച ആറു ഫോണുകളും പത്തേ കാലിനാണ് രജിസ്ട്രാർ ജനറലിന്റെ ഓഫീസിൽ എത്തിച്ചത്. അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.