ഫീസടക്കാനായില്ല, പാലക്കാട്ട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

0
91

പാലക്കാട്ട് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്മണ്യന്‍ – ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. ഫീസടയ്ക്കാന്‍ വൈകിയതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറയുന്നു.

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ബീനയുടെ അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങിയില്ലെന്നും സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജ് അധികൃതർ പറഞ്ഞതായും ബിജു ആരോപിച്ചു. സമയം വൈകിയതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്‌തെതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056).