വിദ്വേഷ പ്രസംഗം: ഇരിട്ടിയിലെ പാതിരിക്കെതിരെ കേസ്

0
84

കുർബാനക്ക് ശേഷമുള്ള ഉത്ബോധന പ്രസംഗത്തിൽ വർഗീയ, വിദ്വേഷ പരാമർശങ്ങൾ നടത്തിയ വികാരിക്കെതിരെ കേസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് ഉളിക്കല്‍ പോലീസ് കേസെടുത്തത്. സമൂഹത്തില്‍ കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നതാണ് കേസ്. ഫാദർ ആൻ്റണിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും വിവിധ സംഘടനകൾ പരാതി നൽകുകയും ചെയ്തിരുന്നു. മുസ്ലിംകളെയും ഇസ്ലാമിനെയും മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് ഇദ്ദേഹം പ്രസംഗിച്ചത്.