കോവിഡ്: പ്രതിദിന രോഗികള്‍ 3.06 ലക്ഷം, 24 മണിക്കൂറിനിടെ 439 മരണവും

0
119

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് മൂന്ന് ലക്ഷത്തിനു മേല്‍ രോഗികള്‍ എത്തുന്നത്. ഞായറാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ പ്രകാരം 3,06,064 പേര്‍ രോഗബാധിതരായി. 439 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,43,495 പേര്‍ ഇന്നലെ രോഗമുക്തരായി.
സജീവ രോഗികളുടെ എണ്ണം 22,49,335 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 5.67 ശതമാനമാണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.75% ആണ്. രോഗമുക്തി നിരക്ക് 93.07% ആയി. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.03 ശതമാനമായും ഉയര്‍ന്നു. ഒമിക്രോൺ രോഗികളുടെ എണ്ണവും പതിനായിരം കടന്നിട്ടുണ്ട്. നഗരങ്ങളിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
രാജ്യത്ത് ഇതിനകം 162.26 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായാവരില്‍ 72% പേര്‍ പൂര്‍ണ്ണമായൂം വാക്‌സിന്‍ സ്വീകരിച്ചു. 15-18 പ്രായത്തിലുള്ള കുട്ടികളില്‍ 52% പേര്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. മൂന്നാം തരംഗത്തില്‍ മരിച്ചവരില്‍ 60 പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്.