രാജ്യത്ത് 3.33 ലക്ഷം പുതിയ കോവിഡ് കേസുകള്‍; ടിപിആര്‍ 17.78 ശതമാനം

0
113

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം (3,33,533) പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനവുമാണ്.

93.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്. 18.75 ലക്ഷം പരിശോധനകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയത്. ഇതുവരെ 161.92 കോടി ഡോസ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു.