കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തു; മനഃപൂർവം ചെയ്തതെന്ന് സൂചന

0
110

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തു. തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ച് 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ത്തത്. സംഭവശേഷം ലോറി നിര്‍ത്താതെ ഓടിച്ചുപോയി. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിർത്താതെ ഓടിച്ചുപോയ ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂർവം ചെയ്തതാണോ എന്നും സംശയമുണ്ട്. നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവര്‍ഷം ജൂലായിലാണ് കുതിരാനിലെ ഒന്നാം തുരങ്കം ഗതാഗതത്തിനായി തുറന്നു. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയില്‍ പാലക്കാടു ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള തുരങ്കമാണിത്.