‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍, ഒരു കള്ളസുവർ’- പരിഹസിച്ച് എം വി ജയരാജന്‍

0
53

കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗസ്ഥലത്ത്‌ ഇരച്ചുകയറി അക്രമം നടത്താൻ എത്തി നാട്ടുകാരുടെ കൈച്ചൂട് അനുഭവിച്ചറിഞ്ഞ റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കവെയാണ് റിജിലിനെ പരിഹസിച്ച് ജയരാജന്‍ രംഗത്തെത്തിയത്. ‘സിസിടിവിയില്‍ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍. ഒരു കള്ളസുവർ. സാധാരണ മുണ്ടും ഷര്‍ട്ടും ധരിച്ച് വരുന്നയാൾ. അക്രമം നടത്താൻ വന്നപ്പോൾ ഖദറേ ഇല്ല.

ഞാന്‍ പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല, വേറെ ആരോന്ന് പറഞ്ഞു. മുഖം നോക്കിയപ്പോള്‍ റിജില്‍ മാക്കുറ്റിയെന്നെ. നോക്കുമ്പോള്‍ പാന്റില്‍. ധൈര്യം വേണ്ടെടോ പോകുമ്പോള്‍. കള്ളമ്മാരെ പോലെയാണോ പോന്നേ..’ എം വി ജയരാജന്‍ പറഞ്ഞു.

ഉറക്കത്തിൽ പോലും ഖദർ മുണ്ടും ഷര്‍ട്ടും ധരിക്കുന്ന റിജില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ജനസമക്ഷം പരിപാടിക്കെതിരായ പ്രതിഷേധത്തിനെത്തിയത് പാന്റ് ധരിച്ചായിരുന്നു. ‘അയൽപക്കത്തെ വീട്ടിൽ അലക്കി ഉണക്കാനിട്ട ജീൻസ് എങ്ങനെ ഒപ്പിച്ചെടുത്തേടെ’ എന്ന പരിഹാസവും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.