Wednesday
31 December 2025
22.8 C
Kerala
HomeKeralaവനിതാ സംരംഭകർക്ക് കൈത്താങ്ങായി വി മിഷൻ പദ്ധതി

വനിതാ സംരംഭകർക്ക് കൈത്താങ്ങായി വി മിഷൻ പദ്ധതി

വനിതാ സംരംഭകർക്ക് കൈത്താങ്ങായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ വി മിഷൻ പദ്ധതി. വനിതാ സംരംഭകർക്ക് ജാമ്യമില്ലാതെ തന്നെ 25 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതിയിൽ പ്രധാനമായും വ്യാവസായിക യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള ഉൽപാദനത്തിനും ഐ.ടി, സേവന മേഖല എന്നിവയ്ക്കാണ് വായ്പ ലഭ്യമാകുന്നത്.

വനിതകളുടെ നേതൃത്വത്തിൽ നിലവിലുള്ള സംരംഭങ്ങൾ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ ലഭ്യമാകും. കെ എസ് ഐ ഡി സി യുടെ ഓഫീസിൽ 2022 ജനുവരി 22 ന് മുൻപായി അപേക്ഷകൾ നൽകണം. വ്യവസായ വികസന കോർപ്പറേഷനിൽ നിന്ന് സഹായം ലഭിക്കുന്നതിനായി ലളിതമായ നിബന്ധനകൾ മാത്രമാണുള്ളത്.

7.5 ശതമാനം വാർഷിക പലിശ നിരക്കിൽ ലഭ്യമാക്കുന്ന വായ്പ ആറ് വർഷത്തേക്കാണ് ലഭിക്കുന്നത്. വായ്പ തിരിച്ചടക്കുന്നതിന് ആറ് മാസത്തെ മൊറട്ടോറിയവും ലഭിക്കുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments