ആലപ്പുഴ – കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാ-ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു

0
14

കായംകുളം എരുവ ഇല്ലത്ത് പുത്തന്‍ വീട്ടില്‍ (ജിജീസ് വില്ല ) ആഷിഖ് (27) , എരുവ ചെറുകാവില്‍ കിഴക്കതില്‍ വിഠോബ ഫൈസല്‍ (27), ചേരാവള്ളി ഓണമ്ബള്ളില്‍ സമീര്‍ (30), കരുനാഗപ്പള്ളി തൊടിയൂര്‍ ഇടയിലെ വീട്ടില്‍ ഹാഷിര്‍ (32), നൂറനാട് പാലമേല്‍ കുറ്റിപറമ്ബില്‍ ഹാഷിം (32), ആലപ്പുഴ കോമളപുരം ബര്‍ണാഡ് ജംഗ്ഷന്‍ എട്ടു കണ്ടത്തില്‍ വീട്ടില്‍ മാട്ട കണ്ണന്‍ (30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂര്‍ വീട്ടില്‍ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനം വീട്ടില്‍ മനു (കുക്കു -28), കായംകുളം ഷഹീദാര്‍ പള്ളിക്ക് സമീപം വരിക്കപ്പള്ളില്‍ ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. കായംകുളം ഭാഗത്ത് ഗുണ്ടാ – ക്വട്ടേഷന്‍ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, ആഷിഖും നിരോധനം ലംഘിച്ചാണ് ജില്ലയില്‍ പ്രവേശിച്ചത്. ഇരുവര്‍ക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പൊലീസി​െന്‍റ സമയോചിതമായ ഇടപെടല്‍ മൂലം ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ല പോലീസ് മേധാവി ജെ. ജയ്ദേവ് പറഞ്ഞു. ഗുണ്ടാ സംഘം ഒത്തു കൂടുന്നുണ്ടെന്ന രഹസ്യ വിവരത്തി​െന്‍റ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, വിനോദ്, പൊലീസ് ഉദ്യേഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാന്‍, ഫിറോസ്, സബീഷ് , രാജേന്ദ്രന്‍, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സര്‍ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഗുണ്ടകളെ പിടികൂടിയത്. ഓപ്പറേഷന്‍ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടാ-ക്വട്ടേഷന്‍ ടീമുകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.