Wednesday
31 December 2025
21.8 C
Kerala
HomeKerala1 മുതൽ 9 വരെ ക്ലാസുകൾക്ക് 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം; സർക്കാർ മാർഗരേഖ

1 മുതൽ 9 വരെ ക്ലാസുകൾക്ക് 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം; സർക്കാർ മാർഗരേഖ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1 മുതൽ 9 വരെ ക്ലാസുകൾക്ക് 21 മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം. ഇതുസംബന്ധിച്ച മാർഗരേഖ സർക്കാർ പുറത്തിറക്കി. 1 മുതൽ 9 വരെ ക്ലാസുകൾക്ക് വെള്ളിയാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർരേഖയിൽ പറയുന്നു.

1 മുതൽ 9 വരെ ക്ലാസുകളിൽ രണ്ടാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്‌കൂൾ ഓഫിസുകൾ പ്രവർത്തിക്കും. എന്നാൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്‌കൂൾ അടയ്ക്കണം.
സെക്കൻഡറി ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തിൽ മാർഗരേഖ വീണ്ടും പരിശോധിക്കും.

RELATED ARTICLES

Most Popular

Recent Comments