കേരള പൊലീസിൽ ഇനി കുടുംബശ്രീ അംഗങ്ങളും

0
13

കേരള പൊലീസിന്റെ ഭാഗമാകാന്‍ കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ പോലീസിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം.

ഡിജിപി അനില്‍ കാന്താണ് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത്. സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്റ്റേഷനിലുണ്ടാകണം.