കെ എസ് ഇ ബി വൈദ്യുതി ബിൽ തുക ഓൺലൈൻ അടയ്ക്കാൻ ഇപ്പോൾ UPI സൗകര്യം

0
33

കെ എസ് ഇ ബി വൈദ്യുതി ബിൽ തുക ഓൺലൈൻ അടയ്ക്കാൻ ഇപ്പോൾ UPI സൗകര്യവും ലഭ്യമാണ്. കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് പോർട്ടലായ wss.kseb.in വഴിയോ KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയോ പണമടയ്ക്കുമ്പോൾ UPI സൗകര്യം ഉപയോഗിക്കാം.

പെയ്മെന്റ് ഓപ്ഷൻസ് എന്നതിൽ UPI തിരഞ്ഞെടുത്താൽ മതിയാകും. നിലവിൽ Tech Process എന്ന പെയ്മെന്റ് ഗേറ്റ് വേ വഴിയായിരിക്കും ഈ സേവനം ലഭ്യമാവുക.

ഇതു കൂടാതെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.