കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

0
20

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

തുടര്‍ച്ചയായി ആറ് ദിവസത്തിലേറെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തോട് അടുത്തെത്തുകയും ചെയ്തു.പ്രതിദിന കോവിഡ് കേസുകള്‍ ഇന്ന് രണ്ട് ലക്ഷം കടന്നേക്കും.

ഇതോടെയാണ് കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈകിട്ട് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ കോവിഡ് ഗണ്യമായി ഉയരുമെന്ന് ദേശീയ സങ്കേതിക ഉപദേശക സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട നടപടി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യ വ്യാപക ലോക്ക്ഡൗണിന് പകരം സംസ്ഥാന തലത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

മഹാരാഷ്ട്രയടക്കം രോഗതീവ്രത കൂടിയ സംസ്ഥാനങ്ങളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തമെന്ന് പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കും. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിക്കും.