ധീരജ്‌ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് സുധാകരൻ

0
100

എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയതാണെന്നും കോളേജിലേയ്‌ക്ക്‌ ‘രണ്ടും കൽപ്പിച്ചാണ് ’ തങ്ങളുടെ കുട്ടികളെ  അയച്ചതെന്നും  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. കൊല്ലത്തും ആലപ്പുഴയിലും മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെഎസ്‌യു വീക്കായ’ കോളേജാണ് പൈനാവ് എൻജിനിയറിങ്‌ കോളേജ്. ഇത്തവണ ജയിക്കാനുള്ള സാഹചര്യമുണ്ടാക്കിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കോളേജിൽ പോയിട്ടുണ്ട്‌.  ബോധപൂർവം അക്രമം ഉണ്ടാക്കിയിട്ടില്ല. രക്തസാക്ഷിത്വം ചോദിച്ചുവാങ്ങുകയായിരുന്നു.

താൻ കെപിസിസി പ്രസിഡന്റായശേഷം കൊലപാതകങ്ങൾ ആസൂത്രണംചെയ്യുന്നു എന്നത്‌  വാസ്തവ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു. എന്നാൽ,  ധീരജിന്റെ കൊലപാതകം സുധാകരന്റെ അറിവോടെ ആസൂത്രണം ചെയ്‌താണെന്ന  ആരോപണം ശരിവയ്‌ക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.