അമ്മപ്പുലിയെ പിടികൂടാനായില്ല; കൂട്ടിൽ വെച്ച ഒരു കുഞ്ഞുമായി രക്ഷപ്പെട്ടു

0
47

പാലക്കാട്ട് ഉമ്മിണിയിൽ അമ്മപ്പുലിയെ പിടികൂടാനുളള ശ്രമം വിജയിച്ചില്ല. കൂട്ടിൽവെച്ച കുഞ്ഞുമായി അമ്മപ്പുലി രക്ഷപ്പെട്ടു. അമ്മപ്പുലി കൂട്ടിൽകയറാതെ കൈകൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് വിടാനായിരുന്നു വനംവകുപ്പ് കൂട് സ്ഥാപിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി.
രണ്ട് ദിവസം മുമ്പാണ് പാലക്കാട് ഉമ്മിണിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ജനിച്ച് അധികമാകാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും അമ്മപ്പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് വനം വകുപ്പ് പുലിയെ പിടിക്കാൻ കെണിയൊരുക്കിയത്.