Monday
12 January 2026
31.8 C
Kerala
HomeIndiaമകളെ വായിൽ ചുട്ടുപഴുത്ത സ്പൂൺ വെച്ച്‌ കൊന്നു, അമ്മയും ബന്ധുവും കസ്റ്റഡിയിൽ

മകളെ വായിൽ ചുട്ടുപഴുത്ത സ്പൂൺ വെച്ച്‌ കൊന്നു, അമ്മയും ബന്ധുവും കസ്റ്റഡിയിൽ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മകളെ വായിൽ ചുട്ടുപഴുത്ത സ്പൂൺ വെച്ച്‌ കൊന്ന അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം ക്ലാസുകാരി മഹാലക്ഷ്മി(10)യാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് ബന്ധു കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. ഇതിൽ പ്രകോപിതയായ മണിമേഘല സ്പൂൺ അടുപ്പിൽ വെച്ച്‌ ചുട്ടുപഴുപ്പിച്ച്‌ കുട്ടിയുടെ വായിലും തുടയിലും വെയ്‌ക്കുകയായിരുന്നു.

പൊള്ളിച്ചതിന് പുറമെ അടുപ്പിൽ ഉണക്കമുളകിട്ട് പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശയാവുകയായിരുന്നു. സമീപത്തെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി നൽകിയെങ്കിലും ആരോഗ്യ നില വഷളായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ ഇക്കാര്യം ശിശു സംരക്ഷണ വകുപ്പിനെ അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇവരുടെ വീട്ടിലെത്തിയതോടെയാണ് അമ്മയുടെ ക്രൂരത പുറംലോകം അറിയുന്നത്.

RELATED ARTICLES

Most Popular

Recent Comments