കോന്നിയിലെ ഉള്‍വനത്തില്‍ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തി, അന്വേഷണം തുടങ്ങി

0
74

കോന്നിയിലെ ഉള്‍വനത്തില്‍ നിന്ന് തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തി. ഗുരുനാഥന്‍മണ്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞാറയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാന്‍ ഉള്‍വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയിൽ വനംവകുപ്പും പൊലീസും കാറിനകത്ത് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്.

മൂന്നു മാസം മുമ്പാണ് ആദിവാസി ദമ്പതികള്‍ കാടിനുള്ളില്‍ പോയത്. കണ്ടെത്തിയ അസ്ഥിക്കഷണങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവ വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് മാറ്റി.