പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു

0
87

എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു. എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണ കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് എഎസ്ഐക്ക് നേരെ ആക്രമണമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. പ്രതി ബിച്ചുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തിവീശുകയും എഎസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ആയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.