സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

0
91

സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു.  സ്റ്റേറ്റ് കോൺ​ഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അയ്യപ്പൻ പിള്ള. 1948ൽ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തു സ്ഥാനാർഥിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറാണ്.

അറിയപ്പെടുന്ന അഭിഭാഷകനും. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അം​ഗവുമാണ് അദ്ദേഹം.