കേരളീയ വികസനത്തെ എതിർക്കുന്ന വർഗീയ സഖ്യംകെ റെയിൽ: എതിർപ്പിനുപിന്നിൽ ഗൂഢ അജണ്ട

0
114

സംസ്ഥാന സർക്കാർ കേരളത്തിന്റെ സമസ്ത മേഖലയിലെയും മുന്നേറ്റത്തിനുവേണ്ടി കൊണ്ടുവരുന്ന എല്ലാ പദ്ധതിയെയും തുരങ്കം വെക്കുക എന്നതാണ് കേരളത്തിലെ മഴവിൽ സഖ്യത്തിന്റെ ഏക അജണ്ട. കോൺഗ്രസും ബിജെപിയും ലീഗും ഒപ്പം മൗദൂദികളും ചേർന്നാണ് ഈ അവിയൽ മുന്നണിക്ക് രൂപം നൽകിയിട്ടുള്ളത്. എന്ത് വികസന പദ്ധതി പ്രഖ്യാപിച്ചാലും ഉടൻ ജമാത്തെ ഇസ്ലാമി പരിസ്ഥിതി, ഭൂമി, സാധാരണരക്കാർ എന്നൊക്കെ പറഞ്ഞാണ് ഇവരുടെ രംഗപ്രവേശം. അതിനു കുട ചൂടാൻ സംഘി- യു ഡി എഫ് കൂട്ടുകെട്ടും. എപ്പോൾ റെയിൽകിളികളുടെ രൂപത്തിലാണ് അവതരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ദിവസത്തെ പെരുംകള്ളം എടുത്തുപിടിച്ചുള്ള പ്രചാരണം. സിൽവർലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനം നടത്താൻ വൈകിയെന്നാണ് റെയിൽകിളികളുടെ മുറവിളി.