ത്രിവേണി സ്റ്റോറില്‍ അതിക്രമം; ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി വീണ്ടും അറസ്റ്റില്‍

0
35

ത്രിവേണി സ്റ്റോറില്‍ അതിക്രമം കാട്ടിയ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ശശി. ബാങ്കിന് കീഴിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സ്റ്റോര്‍ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തതിനാണ് അതിക്രമം നടത്തിയത്.

സ്റ്റോറിലെ ഫോണ്‍ നശിപ്പിക്കുകയും ജീവനക്കാരോട് തട്ടി കയറുകയും ചെയ്തശേഷം ത്രിവേണി സ്‌റ്റോര്‍ ഷട്ടര്‍ ഇട്ട് പൂട്ടുകയും ചെയ്തിരുന്നു. സ്ഥാപനം തുറക്കാന്‍ വന്ന പൊലീസിനോടും തട്ടി കയറി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ശശിയെ അറസ്റ്റ് ചെയ്തത്.

വെള്ളനാട് പഞ്ചായത്ത് നിര്‍മിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തില്‍ തന്റെ പേര് വയ്ക്കാത്തതിന് ഫലകം തകര്‍ത്തതിന്റെ പേരില്‍ ശശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.