ഡൽഹിയിൽ ഒമിക്രോണ്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചു. ഡിസംബര്‍ 12 മുതല്‍ ഡല്‍ഹിയില്‍ പരിശോധനക്ക് വിധേയമാക്കുന്ന സാമ്പിളുകളിൽ 50 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 1313 പേര്‍ക്കാണ്. ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയില്‍ കോവിഡ് വര്‍ധിച്ചതോടെ സര്‍ക്കാര്‍ സിനിമ തീയറ്ററുകളും സ്കൂളുകളും താത്കാലികമായി അടച്ചിരുന്നു.
ഡൽഹിക്ക് പിന്നാലെ മുംബൈയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മുംബൈയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.