വാക്‌സിന്‍ എടുത്തില്ലെങ്കില്‍ പദ്ധതികളില്ല: രാജസ്ഥാന്‍ സര്‍ക്കാര്‍

0
41

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ജനുവരി മുതല്‍ ലഭിക്കില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. ഇത് പ്രകാരം ഡിസംബര്‍ മുപ്പത്തൊന്നുവരെ മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ഒമിക്രോണ്‍ വകഭേദം മാരകമല്ലെങ്കിലും അതിവേഗ വ്യാപനത്തില്‍ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു..