കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെ അടുത്തവർഷം സെപ്തംബറില്‍ തെരഞ്ഞെടുക്കുമെന്ന് പ്രഖ്യാപനം

0
76

അടുത്ത വർഷം സെപ്തംബറില്‍ കോൺഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രി. രണ്ടുവർഷമായി പ്രസിഡന്റ് ഇല്ലാത്ത ദേശീയ കോൺഗ്രസിന്റെയും പ്രവർത്തകരുടെയും കാത്തിരിപ്പിന് ഇതോടെ വിരാമമാകും. ഒക്ടോബര്‍ ഒന്നിന് കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റ് പ്രഖ്യാപനം വരുമെന്നും മിസ്ത്രി കൂട്ടിച്ചേർത്തു.
സെപ്തംബര്‍ അവസാനത്തോടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനം. 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളായ കബില്‍ സിബല്‍, ശശിതരൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വലിയ വിഭാഗം മുതിർന്ന നേതാക്കള്‍ ദേശീയ അധ്യക്ഷനെ എത്രയും വേഗം തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏത് കോൺഗ്രസിൽ വലിയ കലഹത്തിന് വഴിയൊരുക്കുകയും ചെയ്തു.
മാര്‍ച്ച് 31 ഓടെ അംഗത്വ വിതരണം പൂര്‍ത്തീകരിക്കും. പിന്നാലെ പാര്‍ട്ടി പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഘട്ടഘട്ടമായി നടത്തും. ബ്ലോക്ക്, ജില്ലാ സംസ്ഥാന തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ അവസാനത്തോടെ അവസാനിക്കും. തുടർന്നാകും ഒക്ടോബര്‍ ഒന്നിന് പാര്‍ട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നാണ് റിപ്പോർട്ടുകൾ.