കുട്ടിയുടെ തലയില്‍ വെടിയേറ്റു; സംഭവം സിഐഎസ്എഫ് പരിശീലനത്തിനിടെ

0
83

ചെന്നൈ> സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടെ വെടിയുണ്ട പതിച്ച് 11കാരന് ഗുരുതര പരിക്ക്.മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. രണ്ട് വെടിയുണ്ടകളാണ് വീടിന് നേര്‍ക്ക് വന്നത്. ഒന്ന് വീടിന്റെ ചുമരില്‍ തറച്ചു. രണ്ടാമത്തേത് കുട്ടിയുടെ തലയിലും തറക്കുകയായിരുന്നു.

തമിഴ്നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം.പുകഴേന്തിക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.