രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു

0
58

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന ചരക്ക് വാഹനങ്ങൾക്കും കർഫ്യു തിരിച്ചടിയായിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.

കുടക് പാത വഴി 154 ദിവസമായി യാത്ര നിയന്ത്രണം തുടരുകയാണ്. 74 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ള സാധാരണ യാത്രക്കാരെയും 7 ദിവസത്തിനകം എടുത്ത ആർടിപിസിആർ എടുത്ത ജീവനക്കാരുള്ള ചരക്ക് വാഹനങ്ങളെയും മാത്രമാണ് മാസങ്ങളായി ചുരംപാത വഴി കടത്തി വിടുന്നത്.

രാത്രിയിൽ ലോഡ് കയറ്റി രാവിലെ ലക്ഷ്യസ്‌ഥാനത്ത് എത്തുന്ന പഴം, പച്ചക്കറി ലോറികളാണ് കുടുതൽ പ്രതിസന്ധിയാലായത്. രാത്രി യാത്ര ചെയ്‌തിരുന്ന സ്വകാര്യ വാഹനങ്ങൾ പകൽ സമയത്തിനായി കാത്തിരിക്കേണ്ട സ്‌ഥിതിയാണ്‌.