വിഗ്ഗിനുള്ളില്‍ വയര്‍ലെസ് ഉപകരണം ഘടിപ്പിച്ച്‌ കോപ്പിയടി (വീഡിയോ)

0
50

വിഗ്ഗിനുള്ളില്‍ വയര്‍ലെസ് ഉപകരണം ഘടിപ്പിച്ച്‌ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ കോപ്പിയടിച്ച യുവാവിനെ പിടികൂടി.

ഉത്തര്‍പ്രദേശിലാണ് സംഭവം. വിഗ്ഗിനുള്ളില്‍ സിം അടങ്ങിയ വയര്‍ലെസ് ഉപകരണം ഘടിപ്പിച്ചാണ് യുവാവ് പരീക്ഷ എഴുതാന്‍ എത്തിയത്. റുപിന്‍ ശര്‍മ്മ ഐപിഎസ് ട്വീറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിഗ്ഗിനുള്ളില്‍ സിം അടങ്ങിയ വയര്‍ലെസ് ഉപകരണവും തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ചെവിയില്‍ ഇയര്‍ ഫോണും ഘടിപ്പിച്ചിരുന്നു. പരീക്ഷയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.ഉപകരണങ്ങള്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് അഴിച്ചു മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.