ബംഗളൂരുവിൽ നേരിയ ഭൂചലനം

0
29

ബംഗളുരുവില്‍ ചെറു ഭൂചലനം. വടക്ക്- കിഴക്ക് ബംഗളുരുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.