റായ് ചുഴലിക്കാറ്റ്; ഫിലിപ്പീന്‍സില്‍ മരണം 375 ആയി, നിരവധിപേരെ കാണാനില്ല

0
56

ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച്‌ റായ് ചുഴലിക്കാറ്റ്. 375 ഓളം പേര്‍ മരിച്ചയൂവെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളെ കാണാതായി. ഡിസംബര്‍ 10ന് പലാവു ദ്വീപില്‍ ആരംഭിച്ച ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ എത്തിയപ്പോള്‍ ശക്തിപ്രാപിച്ചു.

14ന് ചുഴലിക്കാറ്റാകുകയും, 18ന് അതിശക്തമാക്കുകയും ചെയ്തു. ഫിലിപ്പീന്‍സ് തീരം തൊട്ടതോടെ കാറ്റ് വീണ്ടും ശക്തിപ്രാപിച്ച്‌ വീശി അടിക്കുകയായിരുന്നു. ദിനാഗട്, മിന്‍ഡനാവോ, സിയാര്‍ഗോ എന്നി ദ്വീപുകളില്‍ കനത്ത നാശനഷ്ടം ഉണ്ടായി.