തിരുനെല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

0
89

തിരുനെല്‍വേലിയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്ക്. എസ്‌എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നുവീണത്. പരിക്കേറ്റവരിൽ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.

എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോവിഡിന് ശേഷം കുറച്ചു ദിവസങ്ങൾ മുൻപാണ് സ്കൂൾ തുറന്നത്.  സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്‌കൂളിന്റെ ചെടിച്ചെട്ടികള്‍ അടക്കം എറിഞ്ഞുടച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.