പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്താണ് നിഷയുടെ മൃതദേഹം പൊള്ളലേറ്റ് കിടന്നിരുന്നത്. പേരാവൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പായിരുന്നു ദീപേഷിന്റേയും നിഷയുടെയും വിവാഹം നടന്നത്. രണ്ട് വയസുള്ള ദേവാംഗ് മകനാണ്.