Wednesday
17 December 2025
30.8 C
Kerala
HomeIndiaഅതീവ ജാഗ്രതയിൽ രാജ്യം; ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

അതീവ ജാഗ്രതയിൽ രാജ്യം; ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

ഒമിക്രോൺ ജാഗ്രതയിൽ രാജ്യം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പുതുതായി മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി. നിലവിൽ രോഗബാധിതരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന. ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും.

രാജ്യത്ത് പലയിടത്തും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ വിദഗ്ദ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.

ലോകത്തെ ആദ്യ ഒമിക്രോൺ മരണം കഴിഞ്ഞ ദിവസം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഡ‌െൽറ്റ വകഭേദത്തെക്കാൾ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments