കെ റെയിലിനെതിരായ യുഡിഎഫ് നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എംപി

0
89

കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എംപി. യുഡിഎഫിന്റെ പതിനെട്ട് എംപിമാരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും.

പദ്ധതി നടപ്പാക്കരുതെന്നാണ് യുഡിഎഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. അതുകൊണ്ടാണ് പദ്ധതിക്കെതിരായ നിവേദനത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോർട്ട്.