BREAKING പി ജി ഡോക്ടര്‍മാര്‍മാരുടെ സമരം തുടരാനുള്ള തീരുമാനം; പിന്നിൽ ഗൂഢനീക്കം

0
114

സ്വന്തം ലേഖകൻ

പി ജി ഡോക്ടര്‍മാര്‍മാരുടെ സമരം തുടരാനുള്ള തീരുമാനത്തിന് പിന്നിൽ ഗൂഢനീക്കം. ചൊവ്വാഴ്ച മന്ത്രി മുൻകയ്യെടുത്ത് ചർച്ച നടത്തിയെങ്കിലും സമവായത്തിന് സമരക്കാർ തയ്യാറാകാത്തതിനുപിന്നിൽ ഗൂഢാലോചന. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടാകില്ലെന്ന സൂചന നല്‍കുന്ന കെഎംപിജിഎ പ്രസിഡന്റ് ഡോ.അജിത്രയുടെ ശബ്ദസന്ദേശം ഏതാണ് തെളിയിക്കുന്നത്. ഓഡിയോ സന്ദേശം പുറത്തുവന്നു. പേരിനുവേണ്ടിയാണ് മന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാകുന്നതെന്നും പ്രതിഷേധം ശക്തമാക്കണമെന്നും ആഹ്വാനമുണ്ട്.

മഹാമാരിയുടെ കാലത്ത്, ധാർമികതക്ക് നിരക്കാത്തതും ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരവുമാണ് പി ജി ഡോക്ടർമാർ സമരം തുടരുന്നത് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും ബോധപൂർവം കുഴപ്പമുണ്ടാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് സമരം തുടരുന്നത് എന്നതും പുറത്തുവന്നു. ആരോഗ്യമന്ത്രിയുമായി ചൊവ്വാഴ്ച ചർച്ച നടത്തിയെങ്കിലും ഇതിൽ തീരുമാനമാക്കേണ്ടതില്ലെന്ന ധാരണ കൈക്കൊണ്ടിരുന്നു. സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചാലും അത് സമ്മതിക്കേണ്ടതില്ലെന്നും സമരക്കാർ തിങ്കളാഴ്ച രാത്രി തന്നെ തീരുമാനം എടുത്തിരുന്നു. കെഎംപിജിഎ പ്രസിഡന്റ് ഡോ.അജിത്രയുടെ ശബ്ദസന്ദേശം ഇത് തെളിയിക്കുന്നു.

വലിയൊരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണ നമ്മുടെ സമരത്തിന്, ഒന്നോ രണ്ടോ മാധ്യമങ്ങൾ ഒഴിച്ച് ബാക്കിയുള്ളവ നല്ല രീതിയിൽ  അമിതമായ പ്രചാരണം നൽകുന്നുണ്ടെന്നും ഡോ. അജിത്ര ശബ്ദസന്ദേശത്തിൽ പറയുന്നു. ഇതേ രീതിയിൽ മുന്നോട്ട് പോകാൻ തന്നെയാണ് നമ്മൾ തീരുമാനിക്കേണ്ടതെന്നും പറയുന്നുണ്ട്. നമ്മുടെ സമരം ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുത്ത് കഴിഞ്ഞു. ചർച്ചക്ക് പോകുന്നുള്ളുവെങ്കിലും മന്ത്രിയെ ജസ്റ്റ് കാണുന്നതേയുള്ളുവെന്നും സന്ദേശത്തിൽ പറയുന്നു, ഇതിന്റെ കൂടി തെളിവാണ് ആരോഗ്യമന്ത്രിയുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയത് എന്ന പ്രസ്താവന. അടുത്ത ദിവസം ഐ എം എ നേതാക്കൾ അടക്കം സമരത്തിന് പിന്തുണയുമായി എത്തുമെന്ന സൂചനയും സമരത്തിന് പിന്നിലെ ഗൂഢനീക്കം വ്യക്തമാക്കുന്നു.

പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസ്താവന ഇറക്കിയതും ഈ ഗൂഢനീക്കത്തിന്റെ ഭാഗമായാണ്. മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഏറ്റവുമുയർന്ന സ്റ്റൈപ്പന്റ് സംസ്ഥാനമാണ് കേരളം. കർണാടക – 45000, തമിഴ്നാട് – 48000, എന്നിങ്ങനെയാണ് സ്റ്റൈപ്പന്റ് നൽകുന്നത്. എന്നാൽ കേരളത്തികൾക്കട്ടെ ഇത് കേരളം – 55000 രൂപയാണ്. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ സ്റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം.
ഒരു വിഭാഗം മാധ്യമങ്ങളും പി ജി ഡോക്ടറാമാരുടെ സമരം സർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ്.

മെഡിക്കൽ പി ജി വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും അത് ഒരു വരി വാർത്തയാക്കാൻ പോലും കേരളത്തിലെ മാധ്യമങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. അതിനുപകരം ചില രാഷ്ട്രീയ നേതുത്വത്തിന്റെ കളിപ്പാവകളാകുന്ന സമരക്കാരെ വിശുദ്ധരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.