സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

0
69

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ അഭിമന്യു നഗറാണ് സമ്മേളന വേദി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സർക്കാരിന്റെയും, മന്ത്രിമാരുടെയും പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ജില്ലാസെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും പുതുമുഖങ്ങളും ഇടംപിടിക്കും. 16നാണ് സമാപനം. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടകൻ. സംസ്ഥാന സമ്മേളന വേദിയും എറണാകുളം ആയതിനാൽ നേരത്തെയാണ് ജില്ലാ സമ്മേളനം പൂർത്തിയാകുന്നത്.