വി​മാ​ന​ത്തി​ൽ ടോ​യ്​​ല​റ്റി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പി​ടി​കൂടി

0
67

വി​മാ​ന​ത്തി​ലെ ടോ​യ്​​ല​റ്റി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ എ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ടോ​യ്​​ല​റ്റി​ലാ​ണ് സ്വർണം ഒളിപ്പിച്ചത്. 700 ഗ്രാം ​സ്വ​ർ​ണമായിരുന്നു ഉണ്ടായിരുന്നത്.

വി​മാ​ന​ത്തി​ന​ക​ത്ത് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. സ്വർണം ക​സ്​​റ്റം​സി​ന് കൈ​മാ​റി.