തരംതാണ ഭാഷാപ്രയോഗം പാടില്ല; പോലീസിന് നിർദേശം നൽകി ഡിജിപി

0
163

കേരളാ പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമാകണം.

തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും കേരളാ പോലീസ് അക്കാദമിയിലെ പരിശീലനാർഥികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മളും പെരുമാറണം.

ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.