Sunday
11 January 2026
24.8 C
Kerala
HomeKeralaവിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ.

നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകുന്നതായിരുന്നു വിവാദ ഉത്തരവ്.

RELATED ARTICLES

Most Popular

Recent Comments