ഓട്ടിസം ബാധിച്ച പതിനഞ്ച്കാരനെ പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

0
49

ഓട്ടിസം രോഗം ബാധിച്ച പതിനഞ്ച്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സെപഷ്യൽ കോടതി ശിക്ഷിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജൻ (40)നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2016 ഫെബ്രുവരിയി 27നാണ് കേസിനാസ്പദമായ നടന്നത്. അസുഖ ബാധിതനായ കുട്ടി മൂത്രം ഒഴിക്കാൻ ബാത്ത് റൂമിൽ കയറിയപ്പോൾ പ്രതി  പിന്നാലെ പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബാത്ത്റൂം കുറ്റിയിട്ടതിന് ശേഷമായിരുന്നു പ്രതിയുടെ പീഡനം. മകനെ കാണാത്തതിനാൽ അമ്മ അന്വെഷിച്ചപ്പോൾ കുട്ടിയെ കണ്ടില്ല. ബാത്ത്റും അടച്ചിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പ്രതി മകനെ പീഡിപ്പിക്കുന്നത് കാണുന്നത്. അമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പീഡിപ്പിക്കുന്നത്  എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്. ഈ സംഭവം ഈ കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധിന്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വെഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണം എന്ന് വിധിയിൽ പറയുന്നുണ്ട്. പ്രതി ജയിലിൽ കിടന്ന കാലാവധി  ശിക്ഷയിൽ കുറച്ചിട്ടുണ്ട്.