നാഗാലാന്‍ഡ് കൂട്ടക്കൊല: ന്യായീകരിച്ച് അമിത് ഷാ, സംഭവത്തിൽ വിഷമമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

0
44

നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാര്‍ഥമാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് അമിത് ഷാ ലോക്‌സഭയില്‍ വിശദീകരിച്ചത്. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. നിലവില്‍ നാഗാലാന്‍ഡിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് സഭയില്‍ പറഞ്ഞു.