പോക്കറ്റ് കാലിയാകും; പുതുവര്‍ഷത്തില്‍ രാജ്യത്തെ ബാങ്കിങ് നിരക്കുകൾ കൂട്ടും

0
74

2022 മുതൽ രാജ്യത്ത് ബാങ്കിങ് നിരക്കുകൾ കൂട്ടാൻ തീരുമാനം. തീരുമാനം നടപ്പിലാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ വർധന ഉണ്ടാകും.

എടിഎം ഇടപാടുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആയിരിക്കും അധികതുക ഈടാക്കുക. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക.

നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എടിഎം ഉപയോഗത്തിന് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് 20 രൂപയായിരുന്നു. ഈ തുകയാണ് 21 ആയി ഉയര്‍ത്തിയത്. മെട്രോ നഗരങ്ങളില്‍ മൂന്ന് തവണ എടിഎമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാം. മെട്രോ നഗരങ്ങള്‍ അല്ലാത്ത നഗരങ്ങളിലെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും.