ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20.54 കോടി രൂപ കൊല്ലം സ്വദേശി എടുത്ത ടിക്കറ്റിന്

0
68

അബുദാബി  ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20.54 കോടി രൂപ (ഒരു കോടി ദിര്‍ഹം) സമ്മാനം സ്വന്തമാക്കി മലയാളികള്‍. ഒമാനിലെ സീബില്‍ ജോലി ചെയ്യുന്ന ആറംഗ മലയാളി സംഘത്തിനാണ് കോടികളുടെ ഭാഗ്യം. രഞ്ജിത്ത് വേണുഗോപാല്‍ (കൊല്ലം), മുഹമ്മദ് യൂസഫ് (കണ്ണൂര്‍), വിഎസ് വിപിന്‍ (തിരുവനന്തപുരം), ഷാലു ശങ്കര്‍, കെജി ഷാജി (തൃശൂര്‍), ഇസ്മായില്‍ (കോഴിക്കോട്) എന്നിവര്‍ക്കാണ് സമ്മാനം അടിച്ചത്.

12 വര്‍ഷമായി ഒമാനില്‍ റിയല്‍ എസ്റ്റേറ്റ് കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റെടുത്തത്. ഡിസംബര്‍ മൂന്നിനായിരുന്നു നറുക്കെടുപ്പ്.