സിപിഐഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിയെത്തി

0
97

സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും മടങ്ങിയെത്തി. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13ന് ആണ് കോടിയേരി സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് എ വിജയരാഘവന് താൽകാലിക ചുമതല നല്‍കുകയായിരുന്നു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്‌ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു.