‘പ്രകോപനപരമായ മുദ്രാവാക്യം’ : 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

0
116

വർഗ്ഗീയ കലാപം ലക്ഷ്യം വെച്ച് ബിജെപി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ നേതൃത്വം നൽകിയ നേതാക്കൾക്കും മുദ്രാവാക്യം വിളിച്ചവർക്കുമെതിരെ ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ ൻ്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

‘നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല’  എന്നായിരുന്നു വാക്കുകള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തലശ്ശേരിയിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും