ഗുജറാത്തിൽ 8 മത്സ്യത്തൊഴിലാളികളെ കാണാതായി

0
94

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് 8 മത്സ്യത്തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന 12 പേരിൽ 4 പേർ തീരത്തേക്ക് നീന്തി കയറി. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നതായി പ്രദേശവാസികൾ പറഞ്ഞു