ലഹരിക്കടത്തില്‍ ബിനീഷിനെതിരെ തെളിവില്ല; ജാമ്യ ഉത്തരവില്‍ കര്‍ണാടക ഹൈക്കോടതി

0
97

ലഹരിക്കടത്ത് കേസില്‍ നടനും സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയ്‌ക്കെതിരെ തെളിവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.  ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ 30 നാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു അദ്ദേഹം. ജയില്‍ മോചിതനായതിന് പിന്നാലെ ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് ബിനീഷ് പറഞ്ഞിരുന്നു.