കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി

0
106

കനത്ത മഴയെ തുടർന്ന് ആന്ധ്രയിലെ തിരുപ്പതിയിൽ വെള്ളപ്പൊക്കം. നിരവധി തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചിറ്റൂർ ജില്ലയിലെ ക്ഷേത്ര നഗരമായ തിരുപ്പതിയും ക്ഷേത്രത്തിന് സമീപത്തെ 4 തെരുവുകളും വെള്ളത്തിലായത്.

മഴ ശക്‌തമായതോടെ ക്ഷേത്രത്തിലേക്കുള്ള വൈകുണ്‌ഠം ക്യൂ കോംപ്ളക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. കൂടാതെ ഉപക്ഷേത്രങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്‌തു. സ്‌ഥലത്ത് കുടുങ്ങിയ തീര്‍ഥാടകര്‍ക്കായി അധികൃതര്‍ ഭക്ഷണവും സൗജന്യതാമസവും ഒരുക്കി.

വെള്ളപ്പാച്ചിലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഇവിടുത്തെ രണ്ട് റോഡുകൾ അടച്ചു. കൂടാതെ റെനിഗുണ്ടയിലെ തിരുപ്പതി രാജ്യാന്തര വിമാനത്താവളവും വെള്ളത്തിനടിയിലായതിനെ തുടർന്ന് ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ തിരിച്ചു വിട്ടു.